എരുമേലി ടൗണിൽ വാഹനാപകടം ; വൈദ്യുതി പോസ്റ്റുകൾ തകർന്നു







എരുമേലി : എരുമേലി ടൗണിൽ ഇന്ന് വെളുപ്പിന് 4.30 ഓടെയായിരുന്നു അപകടം.  ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. വാഹനാപകടത്തിൽ മൂന്നോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു.

ബസ് സ്റ്റാൻഡ് റോഡിൽ കല്യാണി റ്റോഴ്സിന് സമീപമാണ് അപകടം ഉണ്ടായത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന പിക്ക് അപ്പ് വാനാണ് ഇടിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.


أحدث أقدم