കാട്ടുപന്നിയെ കൊല്ലാൻ അനുമതി; കന്യാസ്ത്രീയടക്കം 13 പേർക്ക് ലൈസൻസ്







കോഴിക്കോട് : കാട്ടുപന്നിയെ കൊല്ലാൻ കന്യാസ്ത്രീയടക്കം 13 പേർക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് ജില്ലയിൽ നിന്നു 12 കർഷകർക്കും വയനാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് അനുമതി. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിയാണ് പട്ടികയിലുള്ള കന്യാസ്ത്രീ. 

കോൺവന്റിന് 4 ഏക്കർ കൃഷി സ്ഥലമാണ് ഉള്ളത്. കൃഷി പന്നികൾ നശിപ്പിക്കുന്നതിനെത്തുടർന്നാണ് സിസ്റ്റർ വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. കൃഷിയിടത്തിനു സമീപം കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയ വിളകളെല്ലാം ഇവ നശിപ്പിക്കും. കാട്ടുപന്നിയെ ഇല്ലാതാക്കാതെ കൃഷി സാധിക്കില്ല എന്ന അവസ്ഥയായതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റർ ജോഫി പറയുന്നു. 

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. 
أحدث أقدم