പാമ്പാടി സ്വദേശിനിയെ കാസർകോട്ടെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



പെരിയ(കാസർകോട്) : കോട്ടയം സ്വദേശിനിയെ കാസർകോട്ടെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര മഹേഷിന്‍റെ ഭാര്യ അനുവാണ് മരിച്ചത്.

ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.


 
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Previous Post Next Post