മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്…കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചെന്ന് ആരോപണം

‘


കൊടുങ്ങല്ലൂർ: പ്രണയത്തിന്റെ പേരിൽ പൊലീസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. മകന്റെ വേർപാടിൽ നീതി തേടി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അസ്‌ലമിൻ്റെ പിതാവ് നൗഷാദ് രംഗത്തെത്തി.

ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് പറയുന്നു. തുടർന്ന്, 20 പവൻ സ്വർണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഇന്നോവ കാർ വാങ്ങിയെന്നും ആരോപിച്ചാണ് പോലീസ് അസ്‌ലമിനെ കസ്റ്റഡിയിലെടുത്തത്. ടാക്‌സി ഡ്രൈവറായ പിതാവിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഓട്ടത്തിലായതിനാൽ ഉടൻ പോകാനായില്ല. തുടർന്ന് 22 വയസ്സുള്ള മൂത്ത മകനെ സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടെന്ന് നൗഷാദ് പറയുന്നു. എന്നാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം

Previous Post Next Post