കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു








മലപ്പുറം : എടവണ്ണ പത്തപ്പിരിയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസുള്ള മകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പെരുവില്‍കുണ്ട്‌ കോഴിഫാമില്‍ നിന്നുമാണു കുട്ടിക്ക്‌ അപകടമുണ്ടായത്.

എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫൊയ്ജു റഹ്മാന്‍ ജാഹിദ ബീഗം ദമ്ബതികളുടെ മകന്‍ മസൂദലോം ആണു മരിച്ചത്‌. പോലീസ്‌ നടപടികള്‍ക്ക്‌ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

Previous Post Next Post