കോട്ടയം : ജില്ലയില്‍ വിവിധയിടങ്ങളില്‍ മോഷണം പെരുകിയിട്ടും പരിശോധന ശക്തമാക്കാതെ പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളുമാണ് മോഷ്ടാക്കള്‍ നോട്ടമിട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ
അഞ്ചിലധികം ഇടങ്ങളിലാണ് മോഷണം നടന്നത്. ജയിലില്‍ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കളാണ് മിക്ക മോഷണങ്ങള്‍ക്കും പിന്നിൽ. ഇവർ ജാമ്യത്തിലിറങ്ങിയിട്ടും കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. തുടർച്ചയായി പെയ്യുന്ന മഴയും വൈദ്യുതി ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നു. കൂടാതെ, സി.സി.ടി.വികള്‍ ഇല്ലാത്ത പ്രദേശവും സംഘം പകല്‍ സമയം നോക്കിവയ്ക്കുന്നു.
ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണ്‍ മോഷണം ന ടത്തുന്ന സംഘവും സജീവമാണ്. മോഷണം തടയുന്നതിന് നാട്ടുകാരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണവും ശക്തമാണ്.
രാത്രികാലങ്ങളില്‍ പേരും വാഹന നമ്പരും രേഖപ്പെടുത്തിയുള്ള പരിശോധനയില്‍ ഒതുങ്ങുകയാണ് പൊലീസ്. പകല്‍ സമയങ്ങളിലാണെങ്കില്‍ പെറ്റിയടിയിലാണ് ശ്രദ്ധ. പുലർച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയത്താണ് മോഷണങ്ങളേറെയും. രാത്രികാലങ്ങളിലെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം
സ്വർണ വില ഉയരുന്ന സാഹചര്യത്തില്‍ മോഷണ ശ്രമങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്. വീടിന്റെ പരിസരങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ പുലർത്തണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ
നാട്ടകത്ത് രണ്ട് സ്ഥാപനങ്ങളില്‍ മോഷണം. അലമാര കുത്തിത്തുറന്ന് പണം കവർന്നു.കുമരകം പള്ളിച്ചിറയില്‍ ഗുരുദേവക്ഷേത്രത്തിലെ വിളക്കുകള്‍, ഉരുളി തുടങ്ങിയവ മോഷ്ടിച്ചു
കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാലയും കുരിശും കവർന്നുപാലാ പിഴകില്‍ പ്രവർത്തിക്കുന്ന ടൈല്‍ കടയുടെ ഷട്ടർ തകർത്ത് മോഷണശ്രമം.
ഏറ്റവും ഒടുവിൽ മാടപ്പള്ളിയിൽ അങ്കണവാടി കുത്തി തുറന്ന് 5 ലിറ്റർ വെളിച്ചെണ്ണ മോഷ്ടിച്ചു.
മോഷണങ്ങള്‍ പതിവായതോടെ വീട് പൂട്ടി എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയില്‍ ഭീതിയോടെയാണ് വീട്ടിനുള്ളില്‍ കഴിയുന്നത്.