നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം വേണം : പി സി ജോർജ്





കോട്ടയം : നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനപക്ഷം നേതാവ് പിസി ജോർജ്.

യുവത്വത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലൗജിഹാദിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഒന്നാണ് നാർക്കോട്ടിക് ജിഹാദ്. പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് പിന്നീട് അദ്ദേഹത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് കേരളത്തിന് അപമാനമാണെന്നും പി സി ജോർജ് പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസ്താവനയെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകമാണ് അത് തിരുത്തിയത്. ഇത് കേരളത്തിന് അപമാനമാണ്. പിണറായിക്ക് എസ്.ഡി.പി.ഐക്കാരെ പേടിയാണന്നും പി സി ജോർജ് പറഞ്ഞു.

പാലാ ബിഷപ്പ് വിശദമായ പഠനത്തിലൂടെയും, വിശ്വാസികൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയത്. നർക്കോട്ടിക് , ലൗജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച ജോസ് കെ മാണി പിണറായി വിജയന്റെ പ്രസ്താവനയെ തുടർന്ന് പാർട്ടിയിൽ നിന്നും രാജിവെച്ച് പുറത്തു പോകണം .

അധികാരത്തിനായി സഭയെ തള്ളി പറയുന്നത് ശരിയാണോ എന്നത് ജോസ് കെ മാണി ആലോചിക്കണമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.




أحدث أقدم