ചരിത്ര ചുവർ ചിത്രത്തിന് വീണ്ടും തിരുത്ത് : അഞ്ചുതെങ്ങ് സമരവും ആറ്റിങ്ങൽ കലാപവും ഒഴുവാക്കി



കഴക്കൂട്ടം ആക്കുളം ബൈപ്പാസിന്റെ ചുവരിൽ വരച്ച അഞ്ചുതെങ്ങ് സമര ചിത്രത്തിന്റെ അടിക്കിറുപ്പിൽ വീണ്ടും തിരുത്ത്.
കൂട്ടിച്ചേർക്കലുകളും കൂടെ ഇംഗ്ലീഷ്ലും എഴുതപ്പെട്ട അടികുറുപ്പുകളിലാണ് ആർട്ടീരിയ വീണ്ടും തിരുത്ത് വരുത്തിയിരിക്കുന്നത്. ഇരു അടിക്കുറുപ്പുകളിൽ നിന്നും അഞ്ചുതെങ്ങ് സമരം / പ്രതിരോധം, ആറ്റിങ്ങൽ കലാപം എന്നിവയാണ് ഒഴുവാക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം അർട്ടീരിയ പ്രവർത്തകരും ടൂറിസം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തലക്കെട്ടുകൾ നീക്കം ചെയ്യുവാൻ തീരുമാനമെടുത്തതെന്നാണ് സൂചന.
നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്‍റെ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ആര്‍ട്ടീരിയ എന്നപേരിൽ  ചുവര്‍ചിത്ര പദ്ധതി നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായാണ് കഴക്കൂട്ടം ആക്കുളം ബൈപ്പാസ് കേന്ദ്രീകരിച്ചുകൊണ്ട് അഞ്ചുതെങ്ങ് കലാപം ചിത്രങ്ങൾ വരയ്ച്ചത്, ഈ ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പിന്റെ തലക്കെട്ട് അഞ്ചുതെങ്ങ് സമരം എന്നെഴുതിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിന്റെ ഭാഗമായി " ഈ സമരം ആറ്റിങ്ങൽ കലാപം എന്നും അറിയപ്പെട്ടിരുന്നു" എന്നുകൂടി  അടിക്കുറുപ്പിൽ കൂട്ടിചേർത്തിരുന്നു.
أحدث أقدم