ഓർത്തോഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 



ന്യൂഡൽഹി :  ഓർത്തോഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഒക്ടോബർ പതിനാലിന് നടക്കുന്ന തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

നീതിപൂർവ്വവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വിദേശ പൗരന്മാരെയോ, വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

പഴമറ്റം സെന്‍റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ഇ പി ജോണി, കോതമംഗലം മര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.


Previous Post Next Post