ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം






 കണ്ണൂർ : മട്ടന്നൂരില്‍ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാലില്‍ പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരിച്ചത്.

അയല്‍ വീട്ടിലെ ഗേറ്റ് കൂട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീണായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപടകം. സ്ലൈഡിങ് ഗേറ്റ് ആണ് കുട്ടിയുടെ ശരീരത്തിലേക്ക് മറിഞ്ഞ് വീണത്. കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. 

Previous Post Next Post