പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ഒളിമ്പ്യൻ പി ആർ ശ്രീജേഷ്(PR Sreejesh). ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ് ജോയിന്‍റ് ഡയറക്ടര്‍ ആയി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു പി ആർ ശ്രീജേഷ് .
കൂടുതൽ താരങ്ങളെ കേരളത്തിൽ നിന്നും ഒളിമ്പിക്സിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് ശ്രീജേഷ് പറഞ്ഞു.
ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളിൽ ടർഫുകൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒളിമ്പിക്സിലെ മിന്നും നേട്ടത്തിനുശേഷം അദ്ദേഹത്തിന്റെ തസ്തികയിൽ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹത്തിന്‍റെ തസ്തിക ജോയിന്‍റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ്) ആയി ഉയര്‍ത്തിയാണ് സർക്കാർ ശ്രീജേഷിനെ സ്വീകരിച്ചത്.
ഇന്ന് രാവിലെ തിരുവന്തപുരത്തെത്തിയ പി ആര്‍ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത്.