രണ്ട് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ വെട്ടിമുകളിന് സമീപം മരങ്ങാട്ടികാല വളവിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവർ വാൻ യാത്രികരാണ്.
ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട വളവിനോട് ചേർന്ന് ട്രെയിലർ നിർത്തിയിടുന്നതും, പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകടകാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.