ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജിവെച്ച പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാര്‍ രാജിവച്ചു. മന്ത്രിമാരായ റസില്‍ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് രാജിച്ചത്. രാത്രിയോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന.
മന്ത്രിമാര്‍ക്ക് പുറമേ, പിസിസി ജനറല്‍ സെക്രട്ടറി യോഗീന്ദര്‍ ധിഗ്രയും രാജിവച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തരമന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നവ്‌ജ്യോത് സിങ് സിദ്ദുവുമായി ബന്ധപ്പെടാന്‍ എഐസിസി ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് സുചന.
പഞ്ചാബിലെ നേതൃമാറ്റത്തിനും മന്ത്രിസഭാ പുനഃസംഘടനയ്ക്കും പിന്നാലെയാണ് സിദ്ദുവിന്റെ രാജി. 72 ദിവസം മാത്രമാണ് പിസിസി പ്രസിഡന്റ് സ്ഥാനത്ത് സിദ്ദു തുടര്‍ന്നത്. മന്ത്രിസഭാ പുന: സംഘടനയ്ക്ക് ശേഷം അധികാരകേന്ദ്രം സിദ്ദു മാത്രമാകുന്നുവെന്നഅസംതൃപ്തി പഞ്ചാബ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ്സിദ്ദുവിന്റെ രാജിയെന്നും വിലയിരുത്തലുണ്ട്.