സ്വവർഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികള്‍ അറസ്റ്റിലായി.




മലപ്പുറം: സ്വവർഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി  ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികള്‍ മലപ്പുറത്തെ തിരൂരില്‍  അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത നാലു പേരെടക്കം ഏഴുപേരാണ് അറസ്റ്റിലായത് 
തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേരുമാണ് പൊലീസ് പിടിയിലായത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 
Previous Post Next Post