സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ




മലപ്പുറം: 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാർക്കാടുള്ള  വീട്ടിലെത്തിയാണ് അജാസ് പീഡിപ്പിച്ചത്. ജൂലൈയിലും ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തി പീഡനം ആവ‍ർത്തിച്ചു. പെൺകുട്ടി ​ഗ‍ർഭിണിയായതോടെയാണ് ബന്ധുക്കൾ പോലും വിവരമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു


أحدث أقدم