'
കോട്ടയം : വിവരാവകാശ നിയമം അനുസരിച്ച് വിവരങ്ങൾ ലഭ്യമാക്കുവാൻ വിവിധ ഓഫീസുകളിൽ അപേക്ഷ കൊടുക്കുന്നവർക്ക്, "വിവരം ലഭ്യമല്ല", എന്ന മറുപടി കൊടുക്കുന്ന രീതി നിർലോഭം തുടരുകയാണെന്നും,അത് തീ൪ത്തും നിയമവിരുദ്ധമാണെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്.
ഒരു ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ കിട്ടുമ്പോൾ, വിവരം ലഭ്യമല്ലെങ്കിൽ ഏത് ഓഫീസിലാണോ ആ വിവരം ലഭ്യമാകുന്നത്, ആ ഓഫീസിലേക്ക് അവിടെനിന്നു തന്നെ അപേക്ഷകന് വിവരം അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, അയച്ചു കൊടുക്കണമെന്നും, ആ വിവരം അപേക്ഷകനെ അറിയിക്കണം എന്നുമാണ് വിവരാവകാശ നിയമത്തി൯റെ 6(3)വകുപ്പ് വ്യക്തമാക്കുന്നത്.
ഒരു കാരണവശാലും" വിവരം ലഭ്യമല്ല", എന്ന മറുപടി കൊടുക്കാൻ പാടില്ല. ഉള്ള വിവരം പൂർണമായും ശേഖരിച്ചു കൊടുക്കുകയും, ഇല്ലാത്ത വിവരം എവിടെ കിട്ടുമോ അങ്ങോട്ട്, വിവരം ലഭ്യമാക്കി കൊടുക്കുന്നതിനുവേണ്ടി അയയ്ക്കുകയുമാണ് ചെയ്യേണ്ടത്. അപ്രകാരം ചെയ്യാതെ ഇതിൽ നിന്ന് ഒഴിഞ്ഞു മാറുന്ന രീതി പല ഓഫീസുകളും അവലംബിക്കുന്നത് ഏറ്റവും വലിയ നിയമവിരുദ്ധമായ കാര്യമാണെന്നും, അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ കേരള ഗവൺമെൻറ് തന്നെ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.