കാട്ടാടും പെരുമ്പാമ്പും ഏറ്റുമുട്ടി ; ഒടുവിൽ ഇരുവരും ചത്തു






നാദാപുരം : കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമത്തിനിടെ കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി ആടും മരിച്ചു. വന്യജീവികൾ നാട്ടിലിറങ്ങി ഭീതി പരത്തുന്ന വിലങ്ങാട് മേഖലയിലാണ് സംഭവം. പാനോം കുരിശുപള്ളി റോഡിലാണ് പെരുമ്പാമ്പ് കാട്ടാടിനെ പിടുത്തമിട്ടത്. 

ആടിനെ വട്ടം പിടിച്ച പാമ്പ് വിഴുങ്ങാൻ ശ്രമിച്ചു. എന്നാൽ പ്രാണവെപ്രാളത്തിൽ ആട് പാമ്പിനെ കുത്തി. പാമ്പ് ചത്തെങ്കിലും കഴുത്തിൽ ചുറ്റി വരിഞ്ഞതിനാൽ വൈകാതെ ആടും ചത്തു. പാമ്പിന്‍റെ ശരീരത്തിൽ ആടിന്‍റെ കൊമ്പ് തുളച്ചു കയറിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്. 

തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഇവർ എത്തുമ്പോഴേക്കും ആടും പാമ്പും ചത്ത നിലയിലായിരുന്നു. തുടർന്ന് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഇവയെ മറവുചെയ്തു. 

أحدث أقدم