പാലക്കാട് : കല്ലേപ്പുള്ളി പുത്തൂർ റോഡിൽ ബിഎസ്എൻഎൽ ക്വാട്ടേഴ്സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ മുത്തലിഫ് (38) ആണു മരിച്ചത്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജംഗ്ഷനിൽ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് അപകടം. കല്ലേപ്പുള്ളി ജംഗ്ഷനിൽ മീൻ കച്ചവടക്കരാനാണു അബ്ദുൽ മുത്തലിഫ്. പാലക്കാട് നഗരത്തിൽനിന്നു മീൻ സൂക്ഷിക്കാനുള്ള പെട്ടി വാങ്ങി ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ദേശീയപാത മുറിച്ചു കടക്കുമ്പോൾ കോയമ്പത്തൂർ ഭാഗത്തു നിന്നു വന്ന ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.