കോട്ടയം : മൊബൈൽ & റീചാർജിങ് റിട്ടലേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി അംഗമായ
കുമരകം മാതാ മൊബൈൽ ഷോപ്പിലെ അനിത സന്തോഷിനെ ആയിരം രൂപ പറ്റിച്ചാണ് ബംഗാളി മുങ്ങിയത്
കഴിഞ്ഞദിവസം കടയിൽ എത്തിയ ബംഗാളി ഫോൺ 4000 രൂപയ്ക്കു റീചാർജ് ചെയ്യണം എന്നാവശ്യപ്പെട്ടു ഒരുമിച്ചു ചെയ്യുവാൻ കഴിയില്ല എന്നറിയിച്ചപ്പോൾ ആയിരം രൂപ വീതം ചെയ്തുകൊള്ളൂവാൻ അവശ്യപ്പെടുകയും ചെയ്തു
ആയിരം രൂപ റീചാർജും ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ ബംഗാളി ഓടിപ്പോകുന്നതാണ് കണ്ടത്
റീചാർജ് ചെയ്യുവാൻ തന്ന നമ്പറിൽ വിളിച്ചപ്പോൾ സ്വിച് ഓഫ് ആണ്
കുമരകം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്
സമാനരീതിയിലുള്ള തട്ടിപ്പുകൾ പല മൊബൈൽ ഷോപ്പുകളിലും നടക്കാറുണ്ട് ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട വർ ആണ് വലിയ തുകയ്ക്ക് റീചാർജ് ചെയ്യുകയും പണം ഇപ്പോൾ ഗൂഗിൾ പേ ചെയ്യാമെന്നുപറയുകയും അത് ശരിയാകുന്നില്ല വീട്ടിൽ പോയി പണം എടുത്തുകൊണ്ടു വരാമെന്നു പറഞ്ഞു പോവുകയും പിന്നെ വരാറുമില്ല
പിന്നീട് അത് സംഘടനഇടപെട്ട് അവരുടെ നമ്പരിൽ നിരന്തരമായി വിളിച്ചു ശല്യപ്പെടുത്തി വാങ്ങി എടുക്കാറുമുണ്ട്
ആയിരം രൂപയ്ക്ക് 4 ശതമാനം ആണ് കമ്മീഷൻ ആയി ലഭിക്കുന്നത് ഓൺലൈൻ വ്യാപാരം കൂടിയപ്പോൾ മൊബൈൽ ഷോപ്പു വ്യാപാരികൾ മിക്കതും
അടച്ചുപൂട്ടലിന്റെ വക്കിലുമാണ്