മമ്മൂട്ടിയെ ചന്തുവാക്കിയതിന് ദേശീയ പുരസ്കാരം; പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു




 


ചെന്നൈ : തെന്നിന്ത്യയിലെ പ്രശസ്ത വസ്ത്രാലങ്കാരകൻ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേശിയ- സംസ്ന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അം​ഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേ​ഹം. 'ഒരു വടക്കൻ വീരഗാഥ'യിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരവും പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

أحدث أقدم