അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു.





എറണാകുളം : അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശി ബിന്ദു ആണ് മരിച്ചത്. 

90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ബിന്ദു രണ്ട് കുട്ടികളുടെ മാതാവാണ്.

 ഭര്‍ത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടെപ്പം കോക്കുന്നില്‍ വാടകക്ക് താമസിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ മിഥുന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

أحدث أقدم