കേ​ര​ള​ത്തി​ലെ ആ​ദ്യ KSRTC എ.​സി റെസ്റ്റോറൻ്റ് വൈക്കത്ത് ഒരുങ്ങുന്നു

 





കോട്ടയം :  കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ഒ​രു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ എ.​സി റെസ്റ്റോറൻ്റ് വൈ​ക്കം കാ​യ​ലോ​ര​ത്ത് ഒ​രു​ങ്ങു​ന്നു. കാ​യ​ലോ​ര ബീ​ച്ചി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​നം റെസ്റ്റോറൻ്റായി ഒ​രു​ങ്ങു​ന്ന​ത്. സി.​കെ. ആ​ശ എം.​എ​ല്‍.​എ​യു​ടെ ആ​സ്​​തി വിക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന്​ 50 ല​ക്ഷം രൂ​പ ഇ​തി​ന്​ നീ​ക്കിവ​ച്ചി​രു​ന്നു.

 ​പ​ഴ​യ കെ.​എ​സ്.​ആ​ര്‍.​ടി ബ​സി​ല്‍ ഇ​രു​നി​ല​യി​ലാ​യി 45 ഇ​രി​പ്പി​ട​ങ്ങ​ള്‍ ഉ​ണ്ട്. താ​ഴ​ത്തെ നി​ല​യി​ലെ എ.​സി റെസ്റ്റോറൻ്റില്‍ 20 ഇരിപ്പി​ട​ങ്ങ​ളും മു​ക​ളി​ല്‍ നോ​ണ്‍ എ.​സി​യി​ല്‍ 25 ഇ​രി​പ്പി​ട​ങ്ങ​ളും. റെസ്റ്റോറൻ്റി​ന്​ പു​റ​ത്ത്​ ഒ​രു​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് ഇ​രു​ന്ന്​ ഭക്ഷ​ണം ക​ഴി​ക്കാം. കായ​ല്‍​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം ചെയ്തി​രി​ക്കു​ന്ന​ത്.



Previous Post Next Post