വൈകീട്ട് ആറര മുതല്‍ 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്ഇബി



 


തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി രംഗത്തുവന്നത്. 

أحدث أقدم