കോട്ടയം കൂട്ടിക്കലില്‍ ഉരുൾപൊട്ടൽ;മൂന്ന് മൃതദേഹം കണ്ടെത്തി.13 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചു പോയി ദുരന്തഭൂമിയായി കോട്ടയത്തിൻ്റെ കിഴക്കൻ മേഖല

പ്രദേശത്ത് ഉണ്ടായിരുന്ന കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആളുകളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടി. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും വിവരമുണ്ട്.പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആളുകളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളം നിലവിലുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.
Previous Post Next Post