കോവിഡ് -19 കാരണം പ്രൈമറി 3, 4 വിദ്യാർത്ഥികൾക്ക് വർഷാവസാന പരീക്ഷകളില്ല; ഒക്ടോബർ 11 മുതൽ സാധാരണ ക്ലാസുകൾ ക്രമാനുഗതമായി പുനരാരംഭിക്കും


സന്ദീപ് എം സോമൻ 
ന്യൂസ് ബ്യൂറോ സിംഗപ്പൂർ 

സിംഗപ്പൂർ*-സിംഗപ്പൂരിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 അണുബാധയുടെ സാഹചരൃത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പ്രൈമറി 3, 4 വിദ്യാർത്ഥികൾക്കുള്ള വർഷാവസാന പരീക്ഷകൾ റദ്ദാക്കും.

എന്നാൽ പ്രൈമറി 3 മുതൽ 6 വരെ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ അടുത്ത തിങ്കളാഴ്ച മുതൽ (ഒക്‌ടോബർ 11) പുനരാരംഭിക്കും.  പ്രൈമറി 1, 2 വിദ്യാർത്ഥികൾ അടുത്ത ബുധനാഴ്ച (ഒക്ടോബർ 13) പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Previous Post Next Post