നാടുവിട്ട പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ; അറസ്റ്റിലായത് 21 വർഷത്തിന് ശേഷം



 


തിരുവനന്തപുരം : കടകൾ ആക്രമിച്ചതിന് 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടയാൾ അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സജിമോൻ ( 44 ) എന്നയാളെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

2000-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്കോലയിൽ കടകൾ ആക്രമിച്ചതിനാണ് സജിമോനെതിരെ കേസെടുത്തത്. എന്നാൽ ഇയാൾ വിചാരണക്കായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. നാടുവിട്ട ഇയാളെ പിന്നീട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പല സ്ഥലങ്ങളിലായി ഇയാൾ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്നുതന്നെ വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിച്ചു വരികയായിരുന്നു.
Previous Post Next Post