വ്യത്യസ്തനാം ചാലക്കുടി കെ എസ് ആർ ടി സി ; 420 രൂപക്ക് ഒരാൾക്ക് ഒരു പകൽ തകർത്തു വരാം..

 





ന്യൂസ് ഡെസ്ക്

ചാലക്കുടി :  420 രൂപക്ക് ഒരാൾക്ക് ഒരു പകൽ തകർത്തു വരാം.. ഈ ഓഫർ സ്വപ്നങ്ങളിൽ മാത്രം അതും ഓക്സിജൻ നിറഞ്ഞ ശുദ്ധമായ വായു ശ്വസിച്ചു കൊണ്ട് 🥰🥰 അതാണ് ചാലക്കുടി - മലക്കപ്പാറ ആനവണ്ടി യാത്ര. 

ബസ് ഫെയർ 102+102 = 204, ഉച്ചഭക്ഷണം - 100, രണ്ടു നേരം ചായയും കടിയും - 40 രൂപ, 2 കുപ്പി വെള്ളം - 13+13= 26 , 50 രൂപയുടെ ചിപ്സ് ആകെ ഒരാൾക്ക് 420 രൂപ സാധാരണക്കാരന് അപ്രാപ്യമല്ലാത്ത തുക...
    വ്യത്യസ്തനാം ചാലക്കുടി കെ എസ് ആർ ടി സി, ചാലക്കുടി KSRTC മലക്കപ്പാറ സ്പെഷൽ ട്രിപ്പുകൾ സൂപ്പർ ഹിറ്റ്
ഈ വേറിട്ട ഉല്ലാസ യാത്രയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും അന്വേഷണങ്ങൾ എത്തിത്തുടങ്ങി.

ചാലക്കുടി KSRTC ഡിപ്പോയിൽ നിന്നും എല്ലാ അവധിദിവസങ്ങളിലും മലക്കപ്പാറയിലേക്ക് ആരംഭിച്ച സ്‌പെഷ്യൽ ബസ് സർവ്വീസിൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും  യാത്രികർ ഒഴുകിയെത്തിയതോടെ ഒന്നിലധികം ബസുകളുടെ സർവ്വീസൂകൾ അധികൃതർ ക്രമീകരിച്ചു.
യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ വ്യൂ പോയിന്റുകളിൾ ബസ് നിറുത്തി ഫോട്ടോ എടുക്കുന്നതിനും അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലെ കാനന ഭംഗിയും തേയിലത്തോട്ടവും കാണുവാനും ആസ്വദിക്കുവാനും KSRTC സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ റൂട്ടിൽ സഞ്ചാരികൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ചിലപ്പോൾ വന്യമൃഗങ്ങളെ കാണുവാനും സാധിക്കും.

കാനന യാത്ര പോകുവാൻ ഉദ്ദേശിക്കുന്നവർ എല്ലാ പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും രാവിലെ 8 മണിക്ക് ഡിപ്പോയിൽ എത്തിചേരണം.  8.20 നു തന്നെ സ്‌പെഷ്യൽ സർവീസ് പുറപ്പെടും. 

സഞ്ചാരികളുടെ സൗകര്യാർത്ഥം താമസിയാതെ ബുക്കിങ്ങ് അടക്കമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു കൊണ്ട് ടൂർ പ്രോഗ്രാം മുൻകൂട്ടി പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് ഡിപ്പോ അധികൃതർ. 

അടുത്ത ഞായറാഴ്ചയിലേക്കുള്ള ബുക്കിംഗിനും സംശയ നിവാരണങ്ങൾക്കുമായി ബന്ധപ്പെടുക
കെ എസ് ആർ ടി സി ചാലക്കുടി യൂണിറ്റ് - 04802701638
മൊബൈൽ - 9747557737, 9846655449.


Previous Post Next Post