കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; നാല് വൈസ് പ്രസിഡന്റുമാർ, 23 ജനറല്‍ സെക്രട്ടറിമാര്‍, നിര്‍വാഹക സമിതിയില്‍ 28പേര്‍

 
 



ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. നാല് വൈസ് പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാര്‍. നിര്‍വാഹക സമിതിയില്‍ 28പേരുണ്ട്. ഡല്‍ഹിയില്‍ എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. 

എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. അഡ്വ. പ്രതാപചന്ദ്രന്‍ ട്രഷറര്‍. 

ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളെ ഉള്‍പ്പെടുത്തി. ദീപ്തി മേരി വര്‍ഗീസ്, അലിപ്പട്ട ജമീല, കെ എ തുളസി എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്.
Previous Post Next Post