പട്ടാപ്പകൽ ​ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികനെ നടു റോഡിൽ വെട്ടിവീഴ്ത്തി ​





കൊച്ചി : ബൈക്ക് യാത്രികന് നേരെ പട്ടാപ്പകൽ ​ഗുണ്ടാ ആക്രമണം. അങ്കമാലിക്ക് സമീപം കാഞ്ഞൂർ പുതിയേടത്താണ് സംഭവം. ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെട്ടി വീഴ്ത്തി. 

പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണു വെട്ടേറ്റത്. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റു. അക്രമി സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് റെജിയെ ആശുപത്രിയിലെത്തിച്ചത്. 

പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്നാണ് പൊലീസ് വിലയിരുത്തൽ. 

Previous Post Next Post