പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ 'കറക്കം' ; കുട്ടി ഡ്രൈവറെ കയ്യോടെ പൊക്കി ; അമ്മാവന് 25,000 രൂപ പിഴ


 

motor_vehicle

പ്രതീകാത്മക ചിത്രം

 

കൊച്ചി : വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. കുസാറ്റിന് സമീപം കുമ്മന്‍ചേരിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി ഡ്രൈവറുടെ സവാരി ശ്രദ്ധയില്‍പ്പെട്ടത്. 

വാഹനം ഓടിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് സംശയം തോന്നിയ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കയ്യോടെ പിടികൂടി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയായ കുട്ടിയുടെ അമ്മാവന് പിഴ അടയ്ക്കാന്‍ നോട്ടീസും നല്‍കി. 

വണ്ടി ഓടിച്ച കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കും. വിദ്യാര്‍ത്ഥിക്ക് 25 വയസ്സ് പൂര്‍ത്തിയാകാതെ ഇനി ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

أحدث أقدم