ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി….


        
ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 66609 പാലക്കാട്-എറണാകുളം മെമുവും എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 66610 എറണാകുളം-പാലക്കാട് മെമുവും യാത്ര പൂര്‍ണമായി റദ്ദാക്കി.


أحدث أقدم