ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകാണമെന്ന് സുപ്രീം കോടതി ഉത്തരവ്.
ധനസഹായം ലഭിക്കുന്നതിനായി https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷിക്കാം.
ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തിൽ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങൾക്ക് അപേക്ഷ നൽകി 30 ദിവസത്തിനകം 50000 രൂപ നൽകും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾ നഷ്ടപരിഹാര തുക നൽകണം. ആനുകൂല്യം ലഭിച്ചവരുടെ പട്ടിക അച്ചടി മാധ്യമത്തിൽ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.