4 .93 കോടി മുടക്കി കൂരോപ്പട പഞ്ചായത്തിലെ കന്നുകുഴി റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ പുനർനിർമ്മിക്കും നിർമ്മാണ ഉദ്ഘാടനം ഞായറാഴ്ച തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും


കോട്ടയം : കേന്ദ്രാവിഷ്കൃത പദ്ധതി ആയ, പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന (പി.എം ജിഎസ്.വൈ) യിൽ ഉൾപ്പെടുത്തി പാമ്പാടി ബ്ലോക്കിലെ കൂരോപ്പട പഞ്ചായത്തിൽ  പുനർ നിര്മ്മിക്കുന്ന കന്നുകുഴി - ളാക്കാട്ടൂർ - ഉറുമ്പിൽപടി -  എസ്.എച്ച് കുരിശുപടി - പായിക്കാട്ടുപടി - പൗവത്ത് വടകരപ്പടി റോഡിന്റെ പുനർ നിര്മ്മാണ ഉല്ഘാടനം ഒക്ടോബർ 31 രാവിലെ 11 മണിക്ക് പങ്ങടയിൽ, റവ. ഡോ: ജോര്ജ് വാവാനികുന്നേൽ പാരിഷ് ഹാളിൽ   തോമസ് ചാഴികാടൻ  എം. പി നിര്വ്വഹിക്കും. ശ്രീ ഉമ്മൻ ചാണ്ടി എം എൽ എ അദ്ധ്യക്ഷത വഹിക്കും. 

എട്ടു കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ അഞ്ചു വര്ഷത്തേക്കുള്ള പരിപാലനം അടക്കമുള്ള നിര്മാണ ചെലവ് 4.93 കോടിയാണ്. ഒറവക്കൽ  - കൂരോപ്പട  റോഡിൽ നിന്നും ആരംഭിച്ച് എസ്. എച്ച് കുരിശുപടി കന്നുകുഴി വഴി ളാക്കാട്ടൂർ കവലക്കു സമീപം എത്തിച്ചേരുന്ന  റോഡിൽ 2 കലുങ്ക് നിര്മാണവും ഡ്രെയിനേജ്  വർക്കുകളും  ഉൾപ്പെടുത്തിയിട്ടുണ്ട്. 3.75 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ജനുവരി ആദ്യ വാരം  നിർമ്മാണ പ്രവർത്തികൾ  പൂര്ത്തീകരിക്കും.  

2020-21 കാലയളവിൽ കോട്ടയം പാര്ലമെന്റ് മണ്ഡലത്തിലേക്ക് പി.എം.ജി.എസ്,വൈ പദ്ധതിയിൽ മൊത്തം ലഭിച്ചിരിക്കുന്ന 65 കിലോമീറ്റർ റോഡിൽ വൈക്കം   നിയോജക    മണ്ഡലത്തിലെ   3   കിലോമീറ്റർ  വരുന്ന  തുരുത്തേൽ -  ബ്രഹ്മമംഗലം റോഡിന്റെ നിര്മ്മാണ ജോലികൾ  പൂര്ത്തിയായി വരുന്നു. ബാക്കിയുള്ള 54 കിലോമീറ്റര് റോഡിന്റെ അന്തിമ അനുമതിക്കുള്ള  നടപടികൾ  പുരോഗമിക്കുന്നു എന്നും എം പി അറിയിച്ചു.
യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, ജില്ലാ പഞ്ചായത്ത് മെമ്പര് രാധ വി നായര്, ബ്ലോക്ക് പഞ്ചായത്ത്  മെമ്പര്മാരായ ടി. എം ജോര്ജ്, അനീഷ്  പന്താക്കൽ, പഞ്ചായത്ത് മെമ്പര്മാരായ ദീപ്തി ദിലീപ്,  രാജമ്മ ആന്ഡ്രൂസ് , ടി. ജി മോഹനൻ,  ഷീല മാത്യൂ, അമ്പിളി മാത്യു, എക്സിക്യൂട്ടീവ് എഞ്ചിനീയര് (പി.എം.ജി.എസ്.വൈ) സുമ പി. സുരേന്ദ്രൻ,  പങ്ങട എസ്.എച്ച് ചർച്ച്  വികാരി ഫാദർ ജോൺ കൊച്ചുമല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ   ഇ. എസ് വിനോദ്,  ടി. കെ കുര്യാക്കോസ്, സാബു.സി കുര്യൻ, ഇ. കെ സോമൻ, ഫിലിപ്പ് തകിടിയേൽ,  ടി. എം ആന്റണി തുടങ്ങിയവർ ആശംസ അർപ്പിക്കും.


Previous Post Next Post