കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്.


212 പേര്‍ക്കു രോഗമുക്തി.

583 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 

സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 14 പേര്‍ രോഗബാധിതരായി. 212 പേര്‍ രോഗമുക്തരായി. 5,149 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 238 പുരുഷന്‍മാരും 277 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 5,026 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,21,609 പേര്‍ കോവിഡ് ബാധിതരായി. 3,14,296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23,526 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


എരുമേലി- 61

കോട്ടയം- 39

ചങ്ങനാശേരി- 26

മാടപ്പള്ളി- 21

രാമപുരം, കാഞ്ഞിരപ്പള്ളി- 19

പാലാ, ഏറ്റുമാനൂര്‍- 18

മുണ്ടക്കയം, കറുകച്ചാല്‍- 15

അതിരമ്പുഴ, പാറത്തോട്, വെള്ളൂര്‍, കൂരോപ്പട- 14

ചിറക്കടവ്- 13

പായിപ്പാട്,വാഴൂര്‍, മണിമല- 12

 *പാമ്പാടി- 11* 

തൃക്കൊടിത്താനം, പുതുപ്പള്ളി, അയ്മനം, മുത്തോലി- 10

തലയോലപ്പറമ്പ്- 9

പൂഞ്ഞാര്‍, ആര്‍പ്പൂക്കര, കരൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പനച്ചിക്കാട്, കുമരകം- 7

വിജയപുരം, വാകത്താനം- 6

വാഴപ്പള്ളി, കുറിച്ചി, ടിവി പുരം, തലയാഴം- 5

ഭരണങ്ങാനം, എലിക്കുളം, ഉദയനാപുരം, കടനാട്, തീക്കോയി, തിരുവാര്‍പ്പ്, വെച്ചൂര്‍, ഈരാറ്റുപേട്ട, കിടങ്ങൂര്‍, മാഞ്ഞൂര്‍, മീനടം- 4

നീണ്ടൂര്‍, നെടുംകുന്നം, കങ്ങഴ, കടുത്തുരുത്തി, ഉഴവൂര്‍, മീനച്ചില്‍, വെളിയന്നൂര്‍, മുളക്കുളം, കാണക്കാരി- 3

ഞീഴൂര്‍, പള്ളിക്കത്തോട്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കല്ലറ, തിടനാട്, അയര്‍ക്കുന്നം, മണര്‍കാട്, വെള്ളാവൂര്‍, കോരുത്തോട്, കടപ്ലാമറ്റം, മറവന്തുരുത്ത്, വൈക്കം- 2

അകലക്കുന്നം, തലപ്പലം, മൂന്നിലവ്-1.

✈️✈️✈️✈️✈️✈️✈️✈️✈️✈️✈️
 *പാമ്പാടിക്കാരൻ ന്യൂസ് പ്രവാസികൾക്ക് വേണ്ടി  മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ* 👇
https://chat.whatsapp.com/C75ZEVvbj8eKU3iO0RSket
Previous Post Next Post