പൊതു ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് :- 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് എന്ന പേരിൽ തട്ടിപ്പ്


ഫോട്ടോയും, ആധാർ കാർഡും, റേഷൻ കാർഡും നൽകിയാൽ 5 ലക്ഷം രൂപയുടെ പുതിയ ആരോഗ്യ ഇൻഷ്വറൻസ് കാർഡ്  നൽകാം എന്ന പേരിൽ  വ്യാജ കേന്ദ്രങ്ങൾ വാർത്തകൾ പടച്ചുണ്ടാക്കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കി വ്യാജ കാർഡുകൾ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്
നിലവിൽ ആരോഗ്യ ഇൻഷ്വറൻസുമായി ബന്ധപ്പെട്ട് യാതൊരു രജിസ്ട്രേഷനും കേരളത്തിൽ നടക്കുന്നില്ല.  *അത്തരത്തിൽ  ആരോഗ്യ ഇൻഷ്വറൻസ് രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ സർക്കാർ പത്ര, TV മാധ്യമങ്ങളിലൂടെ പരസ്യം നൽകി CSC / അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്*

ആയതിനാൽ വ്യാജ വാർത്തകളുടെ പിന്നാലെ പോയി പൊതു ജനങ്ങൾ വഞ്ചിതരാകാതെ പ്രത്യേകം ശ്രദ്ധിക്കുക.

 '
أحدث أقدم