സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം അതിരൂക്ഷം; അവശേഷിക്കുന്നത് 655 മെറിറ്റ് സീറ്റ് മാത്രം.




തിരുവനന്തപുരം :   സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം അതിരൂക്ഷം.  രണ്ടാം ഘട്ട അലോട്ട്മെൻറ് തീർന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. 

എസ്എസ്എൽസിക്ക് എല്ലാത്തിനും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും വൻതുക കൊടുത്ത് മാനേജ്മെൻറ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. 

അലോട്ട്മെൻ്റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശ വാദം. 

നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും അദ്ദേഹം ഇതേ കാര്യമാണ് പറഞ്ഞതും.

എന്നാൽ രണ്ടാം ഘട്ട അലോട്ടമെൻറ് തീർന്നപ്പോൾ മിടുക്കരായവർ ഇപ്പോഴും പുറത്താണ്. 

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്മെൻറ് തീർന്നപ്പോൾ പ്രവേശനം കിട്ടിയത് 2,70188 പേർക്ക്. 

മെറിറ്റ് സീറ്റിൽ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രം. കമ്മ്യൂണിറ്റി ക്വാട്ടയിൽ 26,000 സീറ്റ് ഇനിയുണ്ട്. മാനേജ്മെൻറ് ക്വാട്ടയിൽ ഉള്ളത് 45000 സീറ്റ്.

Previous Post Next Post