കോളേജ് വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി





ഭോപ്പാല്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മദ്ധ്യപ്രദേശിലെ ഇന്ദര്‍ഗഢ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദാതിയ ജില്ലയില്‍ ഒക്‌ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇന്ദര്‍ഗഢ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സൂപ്രണ്ട് കമല്‍ മൗര്യ പറഞ്ഞു. പെണ്‍കുട്ടിയുടെ പരിചയക്കാരനാണ് പ്രതികളില്‍ ഒരാള്‍. ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഡനം. ഭയംകൊണ്ട് ആരോടും പറയില്ലെന്ന് കരുതിയാണ് പ്രതികള്‍ ഒക്‌ടോബര്‍ രണ്ടിന് പെണ്‍കുട്ടിയെ പറഞ്ഞുവിട്ടത്.

വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ കണ്ട മാറ്റങ്ങളെ തുടര്‍ന്നാണ് ബന്ധുക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. ഏറെ തവണ ചോദിച്ച ശേഷമാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയതായും പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.

Previous Post Next Post