മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി.കൈത്തോടുകൾ കരകവിഞ്ഞൊഴുകുന്നു
മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി.
കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് പിച്ചകപ്പള്ളിമേട് അജിയുടെ വീട് തകർന്നു.
പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ ചോലത്തടം, കൈപ്പള്ളി, പാതമ്പുഴ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി.
കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.
കുട്ടനാട്ടിലും കനത്ത മഴ തുടരുന്നു.
ചങ്ങനാശേരി ആലപ്പുഴ എസി റോഡിൽ വെള്ളം കയറി. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു.
കുട്ടനാട്ടിൽ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി.