പ്രേമാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ







കോട്ടയം: പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് 16കാരിയായ പെണ്‍കുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മണര്‍കാട് തിരുവഞ്ചൂര്‍ മണിയാറ്റിങ്കല്‍ വീട്ടില്‍ അനന്തു മധു (22) വിനെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറേ കാലമായി അനന്തു മധു പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു വരികയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്.

യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ് ചെയ്തു.


أحدث أقدم