വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ നിധിനയുടെ വീട് സന്ദർശിക്കും






കോട്ടയം : പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിധിനയുടെ തലയോലപ്പറമ്പിലെ വീട് ഇന്ന് രാവിലെ 12 മണിയോടെ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മിഷന്‍ അംഗം ഇ.എം.രാധ എന്നിവര്‍ സന്ദര്‍ശിക്കും. 

ഇന്നലെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റത്. 

പാഠ്യപദ്ധതിയിലടക്കം സ്ത്രീ വിരുദ്ധമായ നിലപാടുകളുണ്ടെങ്കില്‍ മാറ്റാന്‍ ശ്രമിക്കുമെന്നതുൾപ്പെടെ തൊഴില്‍ മേഖലയില്‍ സ്ത്രീ പുരുഷ തുല്യത ഉറപ്പാക്കുന്ന നിയമങ്ങളുമെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചുമതലയേറ്റശേഷം സതീദേവി വ്യക്തമാക്കി.


أحدث أقدم