അതിരാവിലെ മറ്റാരും വരാത്ത സമയത്ത് 'സ്‌പെഷല്‍' ക്ലാസ്സ് ; കരാട്ടെ പരിശീലകന്‍ വീണ്ടും പീഡനക്കേസില്‍ അറസ്റ്റില്‍




അറസ്റ്റിലായ രഞ്ജിത്ത്
 

കൊച്ചി : കരാട്ടെ പഠിക്കാന്‍ വന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരിശീലകന്‍ അറസ്റ്റില്‍. കൊച്ചി മരട് നിരവത്ത് റോഡ് ബോധി ധര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപന ഉടമ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് പൊലീസിന്റെ പിടിയിലായത്. കരാട്ടെ പഠനത്തിനായി വന്നു ചൂഷണത്തിനിരയായ തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

പീഡനക്കേസില്‍ ജയിലിലായിരുന്ന രഞ്ജിത്ത് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡനം നടത്തിയത്. 3 വര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് കരാട്ടെ-യോഗ പരിശീലന സ്ഥാപനം നടത്തി വരികയാണ്. സ്ത്രീകളും പുരുഷന്മാരുമായി ഒട്ടേറെ പേര്‍ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കാന്‍ എത്തിയിരുന്നു. ഒറ്റയ്ക്കു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാന്‍ അതിരാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസുകള്‍ നല്‍കിയിരുന്നു. 

അതിരാവിലെ മറ്റാരും വരാത്ത സമയത്താണു പരാതിക്കാരിയായ യുവതിക്കു സമയം ക്രമീകരിച്ചിരുന്നത്. ഇതേ രീതിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നര വര്‍ഷം മുന്‍പു മരട് പൊലീസ് കേസെടുത്തു റിമാന്‍ഡ് ചെയ്തിരുന്നു. വിചാരണ നടക്കുന്ന ഈ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു വീണ്ടും പീഡനം. 

ഒട്ടേറെ യുവതികള്‍ ചൂഷണത്തിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം മലപ്പുറത്തേക്കു മുങ്ങിയ പ്രതിയെ പൊന്നാനിയിലെത്തിയാണ് മരട് പൊലീസ് പിടികൂടിയത്. 

أحدث أقدم