പത്തുവയസുകാരൻ ഓടയിൽ വീണ് മരിച്ചു





തിരുവനന്തപുരം : കുടപ്പനക്കുന്നിൽ പത്തുവയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് വീടിന് മുന്നിലെ തുറന്നുകിടന്ന ഓടയിൽ കാൽവഴുതി വീണ് മരിച്ചത്.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തി പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി.


أحدث أقدم