അനില്‍കുമാര്‍ ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവ്'; പരിഹസിച്ച് സുധാകരൻ





തിരുവനന്തപുരം : ഇടതു പാളയത്തിലെത്തിയ കെ.പി.അനില്‍കുമാറിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. 

42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിപ്പോള്‍ തെരുവു കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി. കോണ്‍ഗ്രസില്‍ സംഘടന ചുമതലയുണ്ടായിരുന്ന നേതാവിനാണ് ഈ ഗതിയെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം, ചെറിയാന്‍ ഫിലിപ്പ് മറ്റന്നാള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.  

أحدث أقدم