തിരുവനന്തപുരം ആര്യനാട് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് മരിച്ചത്. രണ്ട് മാസം മുന്‍പായിരുന്നു വിവാഹം. ഇന്ന് രാവിലെ 9.30ഓടെയാണ് അദിത്യയെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികമായിരുന്നു. ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നതും ആദിത്യയാണ്. പിന്നീട് മുറിയിലേക്ക് പോയ ആദിത്യ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് മാസം മുൻപ് വിവാഹം; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയിൽ
ജോവാൻ മധുമല
0
Tags
Top Stories