തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ കേരള പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. പത്മ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കു ആണ് . അതേ തരത്തില്‍ 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി കേരള പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഈ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്. ഈ ഏപ്രിലില്‍ പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും, കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.