കോട്ടയം : ജില്ലയില്‍ കനത്ത മഴ. പല സ്ഥലത്തും രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ വീണ്ടും മഴ ശക്തമായി തുടരുകയാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളിലും മഴ ശക്തമായി തുടരുന്നു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ആറു ജില്ലകളില്‍ ഇടിയോട് കൂടിയായ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.