കലാകാരൻന്മാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഓൾ കേരള നൃത്തനാടക അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം പൂർണമായി


തിരു: കേരളത്തിലെ കലാകാരന്മാരുടെ വിഷമാവസ്ഥകൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുവേണ്ടി ആൾ കേരള നൃത്ത നാടക അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറി യേറ്റിന് മുൻപിൽ നടന്ന രാപ്പകൽ സമരം പൂർണ്ണമായി. മഹാമാരിയുടെ ദുരിത കാലത്ത് എല്ലാ മേഖലകളും അടച്ചു പൂട്ടിയപ്പോൾ
 തിരശ്ശീല വീണതാണ് കലാമേഖലക്കും മറ്റെല്ലാ മേഖലകളും തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും 
 കലാമേഖലക്ക്‌ മാത്രം  ഇതുവരെയും ഒരു ഉണർവ് ആയിട്ടില്ല. വർഷത്തിൽ   ആറുമാസത്തെ വരുമാനം കൊണ്ട് ജീവിക്കുന്ന
 ഈ കലാ പ്രവർത്തകർ ക്ക് 
 രണ്ടു ഉത്സവ സീസൺ നഷ്ടമായതോടുകൂടി  പട്ടിണിയുടെ
 ലോകത്തേക്കാണ്. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല.
 സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ
 കലാകേരളം കൂട്ട ഒരു ആത്മഹത്യയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന്
  രാപ്പകൽ സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു .
സിനിമ ഷൂട്ടിംഗ് ആരംഭിച്ചു,
 തീയറ്ററുകൾ തുറക്കുന്നു..
 പിന്നെ എന്താണ് ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ എന്നും സമരപ്രതിനിധികൾ ചോദിച്ചു 
 കലാപരിപാടികളും ഉത്സവങ്ങളും നടത്തുവാൻ അനുവദിക്കുക, 
കോവിഡ് ദുരിതം മൂലം നഷ്ടം സംഭവിച്ച കലാസമിതികൾക്ക് സാമ്പത്തിക സഹായം നൽകുക,
  കേരള സംഗീത നാടക അക്കാഡമിയിൽ നൃത്തനാടകത്തെ പ്രത്യേക വിഭാഗമായ് അംഗീകരിച്ചു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ആനുകൂല്യങ്ങളും അംഗീകാരങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്ത്.
   അസോസിയേഷൻ സംസ്ഥാന ജന:സെക്രട്ടറി അജിത് പെരിങ്ങമ്മല , പ്രവീൺ ഹരിശ്രീ, ഷജിൽ കാഥംബരി , ഷിബു വി പണിക്കർ , ബാബുജി കോഴിക്കോട്, എൻ.എൻ.സജിത്ത് , രാജേഷ് കുന്ദമംഗലം, കിടങ്ങൂർ രാധാകൃഷ്ണൻ ,ശാരി ഇടമറുക്‌, പാല സുരേന്ദ്രൻ, റജിവള്ളിച്ചിറ, പ്രവീൺ കലാരഞ്ജിനി, സുനിൽ ആര്യനാട് എന്നിവർ സമത്തിന് നേതൃത്വം നൽകി. സമരത്തിൽ രാഷ്ട്രിയ കലാ സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത് ഐക്യധാട്യം പ്രഖ്യപിച്ചു.
 പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ
 ഉൾപ്പെടെ വിവിധ സംഘടനകൾ
 പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
  നാടകം, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും സമരവേദിയിൽ ഉണ്ടായിരുന്നു
أحدث أقدم