തിരുവനന്തപുരം : മോന്‍സന്‍ കേസില്‍ മുന്‍പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. മോന്‍സന്റെ വീട്ടില്‍ ബീറ്റ്‌ബോക്‌സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്. മോന്‍സന് ഇത്രയധികം പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന്റെ വിശദീകരണം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബെഹ്‌റയുടെ ക്രൈംബ്രാഞ്ച് സംഘം ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തിയത്.
ഐജി ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മോന്‍സന്റെ വീട്ടില്‍ ഡിജിപി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണണമാവുകയും ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടകവീട്ടിലും മോന്‍സന്റെ ചേര്‍ത്തലയിലെ കുടുംബവീട്ടിലും ബീറ്റ് ബോക്‌സ് വച്ചതെന്ന രേഖകളും പുറത്തുവന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം തേടിയത്. കൂടാതെ മോന്‍സന്റെ മ്യൂസീയം സന്ദര്‍ശിക്കനുള്ള സാഹചര്യവും അന്വേഷണ സംഘം മുന്‍പാകെ മുന്‍ ഡിജിപി വ്യക്തമാക്കി. ബെഹ്‌റയുടെ മൊഴി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.