കഴക്കൂട്ടം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം അളന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കഴക്കൂട്ടം കുളത്തൂർ കരിമണൽ ഭാഗത്ത് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൻ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ പദ്ധതിയുടെ കാര്യത്തിലുള്ള അവ്യക്തതയും നടപടിക്രമങ്ങൾ പാലിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കെ -റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ പ്രകടനവും നടത്തി. പദ്ധതി നടത്തിപ്പിൽ അനിശ്ചിതത്വവും അവ്യക്തതകളും നിലനിൽക്കെ സാമൂഹിക ആഘാതപഠനം പോലും നടത്താതെ സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ എൻ. ശ്രീകുമാരൻ, ഡെപ്യൂട്ടി തഹസിൽദാർ ഷിജു പി.അലക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം അളന്ന് കല്ലിടാനെത്തിയത്
സിൽവർ ലൈൻ: സ്ഥലം അളന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
ജോവാൻ മധുമല
0
Tags
Top Stories