മുണ്ടക്കയം…. പുഞ്ചവയൽ കടമൻതോട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ യുവതിയായ വീട്ടമ്മയെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി കിണറ്റിൽ നിന്നും പുറത്തെടുത്തു . കുടുംബ വഴക്കിനെ തുടർന്നാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വീട്ടു വളപ്പിലെ കിണറ്റിൽ ചാടിയത്. ഒരാൾ പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ്, ബ്ലോക്ക് മെമ്പർ പി ക പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, മെമ്പർമാരായ പ്രസന്ന ഷിബു, ഷിജി ഷാജി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി കിണറ്റിൽ നിന്നും പുറത്തെടുത്തു. ബോധരഹിത യായ യുവതിയെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടു വഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി, നാട്ടുകാർ രക്ഷകരായി
ജോവാൻ മധുമല
0
Tags
Top Stories